പള്ളികളില്‍ കോടതിവിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാജേന മുന്‍പതിവുപോലുള്ള നാടകം അരങ്ങേറുന്നു; ഓർത്തഡോക്സ്‌ സഭ


കോട്ടയം: പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ് പള്ളികളില്‍ കോടതിവിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാജേന മുന്‍പതിവുപോലുള്ള നാടകം അരങ്ങേറുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മറുവിഭാഗത്തെ അറിയിക്കുകയും അവര്‍ക്ക് പള്ളിയകത്ത് നിലയുറപ്പുക്കുവാന്‍ അവസരം നല്‍കുകയും ചെയ്തു. അതിന്റെ തനിയാവര്‍ത്തനമാണ് അരങ്ങേറിയത്. രണ്ട് കക്ഷികളുടെയും വാദമുഖങ്ങള്‍ കേട്ട് ന്യായാന്യായങ്ങള്‍ പരിശോധിച്ച് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഭൂരിപക്ഷ ന്യൂന പക്ഷ സ്ഥിതി നോക്കാതെ നടപ്പിലാക്കുവാന്‍ ബാധ്യതയുള്ള അധികാരികള്‍ ഇത്തരത്തില്‍ പക്ഷാപാതപരമായി പ്രവര്‍ത്തിക്കുന്നത് തികച്ചും അപലപനീയമാണ്. നിലപാട് പുനപരിശോധിച്ചു കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, സഭ സെക്രട്ടറി ബിജു ഉമ്മന്‍, റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോര്‍ എപ്പിസ്‌കോപ്പാ എന്നിവര്‍ പങ്കെടുത്തു.

 


Previous Post Next Post