മാട്രിമോണി വഴി വിവാഹ തട്ടിപ്പ് ; ഇരുപതിലധികം സ്ത്രീകളെ വിവാഹം കഴിച്ചയാൾ പിടിയിൽ .




 
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപതിലധികം സ്ത്രീകളെ വിവാഹം കഴിച്ചയാൾ പിടിയിൽ. ഫിറോസ് നിയാസ് ഷെയ്ഖെന്ന 43കാരനാണ് പൊലീസ് പിടിയിലായത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. നല്ല സോപാര യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എംബിവിവി പൊലീസ് അന്വേഷണത്തിൽ പ്രതി പിടിയിലായി. 

 മാട്രിമോണി വെബ്സൈറ്റിലൂടെയാണ് യുവതി ഇയാളുമായി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹം കഴിക്കുകയായിരുന്നു. 2023 ഒക്ടോബർ, നവംബർ മാസങ്ങളിൽ യുവതിയിൽ നിന്ന് 6.5 ലക്ഷം രൂപയും ലാപ്ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഷെയ്ഖ് കൈക്കലാക്കിയതായി യുവതി പരാതിയിൽ പറയുന്നു. 2015 മുതൽ പ്രതി 20  സ്ത്രീകളെ വിവാഹം ചെയ്തതായി പൊലീസ് അറിയിച്ചു. വിവാഹമോചിതരെയും വിധവകളെയും ഇയാൾ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതിയിൽ നിന്ന് ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ചെക്ക്ബുക്കുകൾ, ആഭരണങ്ങൾ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.


Previous Post Next Post