ബ്രിട്ടനിൽ ലേബർ പാർട്ടി വൻ വിജയത്തിലേക്ക്; സ്റ്റാർമർ പ്രധാനമന്ത്രിയാകുംലേബർ പാർട്ടിക്കു വേണ്ടി മത്സരിച്ച കോട്ടയം സ്വദേശി സോജൻ ജോസഫ് ആഷ്ഫെഡിൽ നിന്ന് വിജയിച്ചു. ബ്രിട്ടീഷ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മലയാളിയാണ് സോജൻ.






ലണ്ടൻ: ബ്രിട്ടിഷ് പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയത്തിലേക്ക്. 14 വർഷമായി നീണ്ടു നിന്ന കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ലേബർ പാർട്ടി വിജയത്തിലേക്ക് കുതിക്കുന്നത്. 650 സീറ്റുകളുള്ള പാർലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനായി 325 സീറ്റുകളാണ് വേണ്ടത്. ഇതു വരെ പുറത്തു വന്ന ഫലങ്ങൾ പ്രകാരം ലേബർ പാർട്ടി 359 സീറ്റിൽ വിജയിച്ചു കഴിഞ്ഞു. വെറും 72 സീറ്റുകളിൽ മാത്രമാണ് കൺസർവേറ്റീവ് പാർട്ടിക്ക് വിജയം കാണാൻ കഴിഞ്ഞത്. ലിബറൽ ഡെമോക്രാറ്റ് പാർട്ടിക്ക് 46 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. ലേബർ പാർട്ടി നേതാവ് കെയ്‌ർ സ്റ്റാർമർ പ്രധാനമന്ത്രിയായേക്കും.
ഹോൽബോൺ ആൻഡ് സെന്‍റ് പാൻക്രാസ് സീറ്റിൽ നിന്നാണ് സ്റ്റാർമർ വിജയിച്ചത്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനക് പരാജയം കൺസർവേറ്റീവ് പാർട്ടിയുടെ പരാജയം സമ്മതിച്ചു. സ്റ്റാർമറെ ഫോണിൽ വിളിച്ച് സുനക് അഭിനന്ദനങ്ങളുമറിയിച്ചു. റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റിൽ നിന്ന് മത്സരിച്ച സുനകും വിജയം നേടിയിട്ടുണ്ട്.
ലേബർ പാർട്ടിക്കു വേണ്ടി മത്സരിച്ച മലയാളിയായ സോജൻ ജോസഫ് ആഷ്ഫെഡിൽ നിന്ന് വിജയിച്ചു. ബ്രിട്ടീഷ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മലയാളിയാണ് സോജൻ
Previous Post Next Post