പാമ്പാടി: ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര കമ്മറ്റിക്ക് നോട്ടീസ് നൽകിയ പ്രതിപക്ഷത്തെ അവഗണിക്കുകയും അപഹസിക്കുകയും ചെയ്യുന്ന നിലപാട് സ്വീകരിക്കുകയും വനിത മെമ്പർമാരെ കയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുകയും ചെയ്ത ഭരണപക്ഷ നടപടികൾക്കെതിരെ നാളെ അഞ്ചിന് പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും കാളച്ചന്തയിലേക്ക് പ്രതിഷേധ പ്രകടനവും തുടർന്ന് പാമ്പാടി ബസ്റ്റാൻഡിൽ വിശദീകരണയോഗവും. നടക്കും
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. ആർ. ഗോപകുമാർ അധ്യക്ഷത വഹിക്കും. അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.