മുവാറ്റുപുഴ നിർമ്മല കോളേജിലെ നിസ്ക്കാര സ്ഥലം ആവശ്യപെട്ടുള്ള സമരം :ആസൂത്രിത അജണ്ടയുടെ ഭാഗം. ജിഹാദി ശക്തികളെ കയറൂരി വിടരുത്. എൻ .ഹരി



കോട്ടയം -   മൂവാറ്റുപുഴയിലെ കോളേജിൽ  നിസ്കാര സ്ഥലം ആവശ്യപ്പെട്ടുള്ള സമരം ഒറ്റപ്പെട്ട സംഭവമല്ലെന്നും തികച്ചും ആസൂത്രിതമായ അജണ്ടയുടെ ഭാഗമാണെന്നും ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരി ആരോപിച്ചു.
കേരളത്തിൽ പലയിടത്തും പ്രത്യേകിച്ച് കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും ഇത്തരത്തിലുള്ളതും സമാനവുമായ  നിരവധി സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.
പച്ചയായി മതം പറഞ്ഞു കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള രാജ്യാന്തര തലത്തിലുള്ള ഗൂഢാലോചനയാണ് ഇവിടെ നടപ്പാക്കുന്നത്.
എന്നാൽ ഇതിൻറെ ദൂരവ്യാപക ഭീഷണി മനസ്സിലാക്കാതെ ഇവിടെ  ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ഇവർക്ക് പിന്തുണ നൽകുകയാണ്.
ഇടതു സംഘടനകളുടെ പിന്തുണയിലാണ് പലപ്പോഴും
ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്.

കർണാടകയിലും തുടർന്ന് ദേശീയ തലത്തിലും ഉണ്ടായ ഇന്ത്യ മുന്നണിയുടെ ഉണർവിനെ തുടർന്നാണ് പരസ്യമായി
മതം പറഞ്ഞുള്ള കലാലയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

സംസ്ഥാന പോലീസും ഇന്റലിജൻസ് വിഭാഗവും പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്.ഇക്കൂട്ടർ ഒത്താശ ചെയ്യുകയാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

 *കേരളത്തിൽ പിടിമുറുക്കുന്ന ജിഹാദ് പ്രവർത്തനങ്ങൾ മുളയിലേ നുള്ളി കളയാൻ സർക്കാർ തയ്യാറാവണം* . സർക്കാരിന്റെയും ഭരണകക്ഷിയുടെയും പിന്തുണയോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് 'സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സമുദായത്തെ ആക്രമിച്ചു കൊണ്ടുള്ള പാർട്ടി സെക്രട്ടറിയുടെ  തുടരെയുള്ള പ്രസ്താവനകൾ 
ഇവർക്ക് ഊർജം പകർന്നിരിക്കുകയാണ്.
അങ്കണവാടിയിൽ ഇസ്ലാമിക പ്രാർത്ഥന ഗാനം അവതരിപ്പിക്കുകയും സ്വകാര്യ സ്കൂളിൽ ഗണപതി ഹോമം നടത്തിയപ്പോൾ വിളക്കുകൾ  തട്ടി വലിച്ചെറിയുകയും ചെയത സംഭവങ്ങൾ ഭരണകക്ഷിയുടെ പ്രീണന നിലപാടാണ് വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പിൽ വോട്ട്  ബാങ്ക് സൃഷ്ടിക്കുന്നതിനായി
നടത്തുന്ന പ്രീണനം അതിഭീകരമായ ക്രമസമാധാന തകർച്ചയിലേക്ക് കേരളത്തെ നയിക്കും.
Previous Post Next Post