കോട്ടയത്ത് താറാവ് കര്‍ഷകനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി…


കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകൻ മുങ്ങി മരിച്ചു.പടിയറക്കടവ് സ്വദേശി സദാനന്ദന്‍ (65) ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൃഷി കഴിഞ്ഞ ശേഷം തീറ്റ നല്‍കാനായി താറാവുകളെ പാടശേഖരത്തിലേക്ക് സദാനന്ദന്‍ സ്ഥിരമായി കൊണ്ടുപോകാറുണ്ട്. അത്തരത്തില്‍ താറാവുകളെയും കൊണ്ട് രാവിലെ പോയതാണ് സദാനന്ദന്‍. തുടര്‍ന്ന് ഉച്ചയോടെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളത്തില്‍ വീണ നിലയിലാണ് സദാനന്ദന്റെ മൃതദേഹം കണ്ടത്. അപകടം നടന്ന സമയത്ത് പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല
Previous Post Next Post