തിരുവനന്തപുരം അമരവിളയിൽ ഭൂ​ഗർഭ അറ കണ്ടെത്തി , താഴേയ്‌ക്കിറങ്ങാൻ കൈ പിടികൾ, ബ്രിട്ടീഷ് ഭരണത്തിന് മുൻപുള്ളത്


 
 തിരുവനന്തപുരം : അമരവിളയിൽ ഭൂ​ഗർഭ അറ കണ്ടെത്തി. ബ്രിട്ടീഷ് ഭരണത്തിന് മുൻപ് തീരുവ പണം രഹസ്യമായി സൂക്ഷിക്കാനുപയോ​ഗിച്ച ഭൂ​ഗർഭ അറയാകാമെന്നാണ് ചരിത്രക്കാരന്മാരുടെ നി​ഗമനം. മാ‍ർത്താണ്ഡവർമയുടെ കാലത്തോ അതിന് ശേഷമുള്ള കാലഘട്ടത്തിലേതാകാം അറയെന്നാണ് വിലയിരുത്തൽ. 

 'പുതിയ റേഞ്ച് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിടാനുള്ള ഒരുക്കത്തിനിടെ പറമ്പ് വൃത്തിയാക്കിയപ്പോഴാണ് ഭൂ​ഗർഭ അറ കണ്ടെത്തിയത്. താഴേയ്‌ക്കിറങ്ങാൻ പിടികളുള്ള ചതുരാകൃതിയിലാണ് അറ. ഭൂ​ഗർഭപാതയാണോ ശൗചാലയമാണോ അറയാണോ എന്ന സംശയമാണ് നാട്ടുകാർ‌ക്കുള്ളത്. സ്വാതന്ത്ര്യത്തിന് മുൻപും ഇവിടെ എക്സൈസ് ഓഫീസായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ഇത് ശരിവയ്‌ക്കുന്നതാണ് ചരിത്രക്കാരന്മാരുടെ നി​ഗമനവും. ബ്രിട്ടീഷ് അധിനിവേശത്തിന് മുൻപ് പണമോ പ്രധാനപ്പെട്ട രേഖകളോ സൂക്ഷിക്കാനായി ഉപയോ​ഗിച്ച രഹസ്യ അറ ആകാമിതെന്നാണ് ചരിത്രക്കാരൻ എൻ.ജി ശശിഭൂഷൺ പറയുന്നത്. കറുപ്പും പുകയിലയും മദ്യവുമായിരുന്നു അന്നത്തെ കാലത്തെ പ്രധാന തീരുവയിനങ്ങൾ. തീരുവ പണം സൂക്ഷിക്കാനായി ഉപയോ​ഗിച്ച അറയാകാം ഇതെന്നാണ് നി​ഗമനം. തിരുവിതാകൂറിന്റെ പ്രദേശങ്ങളിൽ മുൻപും ഇത്തരം അറകൾ കണ്ടെത്തിയിട്ടുണ്ട്



Previous Post Next Post