സോഷ്യല്‍ മീഡിയയില്‍ വൈറലായി ന്യൂസീലൻഡിലെ ടാക്സി ഡ്രൈവര്‍ ‘പിണറായി




സോഷ്യല്‍ മീഡിയയില്‍ വൈറലായി ന്യൂസീലൻഡിലെ ടാക്സി ഡ്രൈവര്‍ ‘പിണറായി’. ന്യൂസീലൻഡിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളിയായ ഷിബി സാൻകുട്ടി ആണ് ടാക്സി കാര്‍ ഡ്രൈവറെ കണ്ട് ഞെട്ടിയത്. ഒറ്റ നോട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നെ തോന്നൂ 
ടെലിവിഷനിലും സ്റ്റേജ് ഷോകളിലും പിണറായി വിജയന്‍റെ അപരനായെത്തി പലരും കയ്യടി നേടിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വിദേശിയായ ഒരാളുടെ വിഡിയോ വൈലാകുന്നത് ഇതാദ്യമാണ്. ഷിബി സാൻകുട്ടി പകർത്തിയ വിഡിയോ സുഹൃത്തുക്കളുടെ നിയന്ത്രണത്തിലുള്ള ന്യൂസീലൻഡ് മലയാളീസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതോടെയാണ് ശ്രദ്ധ നേടുന്നത്.
Previous Post Next Post