പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി. ഇന്ത്യയുടെ യശസ്സ് ഉയർത്താൻ താരങ്ങൾക്കാകട്ടെ എന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി താരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 108 രാജ്യങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത മാത്തമാറ്റിക്കൽ ഒളിംപ്യാഡിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ ടീമിനെ നരേന്ദ്ര മോദി അഭിനന്ദിച്ചു. അതേസമയം, പാരീസ് ഒളിംപിക്‌സിലെ ആദ്യ മെഡല്‍ നേട്ടത്തിന്‍റെ ആഘോഷത്തിലാണ് രാജ്യം. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്‍റിന്‍റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്.
ഒളിംപിക്‌സിൽ പങ്കെടുക്കുന്നവർക്ക് ആശംസയുമായി പ്രധാനമന്ത്രി……
Jowan Madhumala
0
Tags
Top Stories