നാട്ടിലെ വെയ്സ്റ്റ് മുഴുവൻ പാമ്പാടി ടൗണിൽ കൂട്ടുന്നു കൊതുവളർത്തൽ കേന്ദ്രമായി ഹരിത കർമ്മ സേനയുടെ താൽക്കാലിക ഷെഡ്



 പാമ്പാടി- പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ 20 വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള പാഴ് വസ്തുക്കൾ മിനി സിവിൽ സ്റ്റേഷനും ഫയർ & റെസ്ക്യൂ സ്റ്റേഷനും ഇടയ്ക്കുള്ള പഞ്ചായത്ത് വക സ്ഥലത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലാണ് നിക്ഷേപിച്ചുകൊണ്ടിരുന്നത്. റീസൈക്ലിങ്ങിന് ഇത് എടുത്തു മാറ്റിക്കൊണ്ടിരുന്നവർ വരാതായതോടുകൂടി ഷെഡ്ഡിന്റെ സംഭരണശേഷി കവിഞ്ഞ് പരിസരത്ത് ഇപ്പോൾ  ഇപ്പോൾ വേസ്റ്റ്  വാരിക്കൂട്ടിയിടുന്ന അവസ്ഥയിലാണ് 

വലിയ കുഴപ്പമില്ലാത്ത വിധം മാലിന്യനിർമാർജനം നടത്തിയിരുന്ന വീടുകളിൽ നിന്ന് പോലും കർശന വ്യവസ്ഥയിലൂടെ ഫീസും വാങ്ങി  ശേഖരിക്കുന്ന മാലിന്യമാണ് പാമ്പാടി ടൗണിന്റെ ഹൃദയഭാഗത്ത് ഇപ്പോൾ വാരി വിതറിയ അവസ്ഥയിൽ കിടക്കുന്നത്.

പഞ്ചായത്ത് അധികാരികൾ ഇതൊന്നും അറിയുന്നതേയില്ല. ഇവിടെ പുറത്ത് കൂട്ടി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക്. / ഇതര മാലിന്യ ചാക്കുകളിൽ മഴ പെയ്ത് വെള്ളം ഇറങ്ങി കൊതുകുകൾ പെറ്റുപെരുകുന്നു കൂടാതെ ഇഴജന്തുക്കളും സ്വര്യ വിഹാരം നടത്തുന്നു കഴിഞ്ഞ ഇടയിൽ ഫയർ ഫോഴ്സ് ഓഫിസിൽ പാമ്പ് കയറിയിരുന്നു
 വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ. മാരക തള്ളും ഓണറേറിയം മേടിക്കലും അല്ലാതെ മറ്റൊന്നും നടക്കുന്നില്ല എന്നാണ് പൊതുജന സംസാരം
Previous Post Next Post