റബർകൃഷിപരിപാലനം :തൊഴിലുറപ്പ്പദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻ ഉത്തരവിടണം എൻ. ഹരി


കോട്ടയം -  റബ്ബർ കൃഷി അനുബന്ധ ജോലികൾക്കായി തൊഴിലുറപ്പ് പദ്ധതി 
പ്രയോജനപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടിയെടുക്കണമെന്ന് ബി ജെ പി മധ്യമേഖല പ്രസിഡൻ്റ് എൻ ഹരി ആവശ്യപ്പെട്ടു.

പ്രതിസന്ധിയിൽ വലയുന്ന
കർഷകർക്ക് വളരെ ആശ്വാസം നൽകുന്ന ഈ പദ്ധതി ഇനിയും ഭൂരിപക്ഷം പഞ്ചായത്തുകളിലും നടപ്പാക്കിയിട്ടില്ല.ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉടൻ ഇടപെടണം. റബർ പരിപാലനത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കുന്നതിന് പഞ്ചായത്തുകൾക്ക്  നിർദ്ദേശം നൽകി ഉത്തര വിടണം. ഇക്കാര്യത്തിൽ
ഇതുവരെയുള്ള അലംഭാവം വെടിയണം.

ഈ ആവശ്യം സംസ്ഥാന സർക്കാർ പ്രതിനിധികൾ ഉള്ള യോഗങ്ങളിൽ താൻ പലതവണ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണെന്ന് റബർ ബോർഡ് മെംബർ കൂടിയായ എൻ. ഹരി പറഞ്ഞു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.

റബർ കൃഷി ജോലികൾക്ക്  തൊഴിലുറപ്പുപദ്ധതി പ്രയോജനപ്പെടുത്തുന്നതിന് 'നിർദ്ദേശം നൽകിയെന്ന്
ദേശീയ തൊഴിലുറപ്പ്  പദ്ധതിജോയിൻറ് ഡെവലപ്മെൻറ് കമ്മിഷണർ ആൻഡ് പ്രോഗ്രാം ഓഫീസർ അറിയിച്ചുവെങ്കിലും 
ഭൂരിപക്ഷം പഞ്ചായത്തുകളും കൈ മലർത്തുകയാണ്.അതിനാൽ സർക്കാർ ഇതിൻറെ ഗൗരവം ഉൾക്കൊണ്ട് 
എത്രയും വേഗം പ്രത്യേക
ഉത്തരവിറക്കണം.


ഉയർന്ന കൂലിച്ചെലവും തൊഴിലാളികളുടെ ലഭ്യത കുറവുമാണ് റബർ മേഖലയ്ക്ക് വെല്ലുവിളി ആകുന്നത്. അതിനൊരു ശാശ്വതപരിഹാരം കൂടിയാണ് തൊഴിലുറപ്പ് പദ്ധതി. പദ്ധതിയിലെ അംഗങ്ങൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇത്തരം ഒരു തീരുമാനം വഴിയൊരുക്കും.

ആറുലക്ഷം ഹെക്ടറോളം റബ്ബർ കൃഷിയുള്ള കേരളത്തിൽ കഴിഞ്ഞവർഷം 7,426 ഹെക്ടറിൽ മാത്രമാണ് തൊഴിലുറപ്പുകാരെ നിയോഗിച്ചതെന്നാണ്
സങ്കടകരമായ വസ്തുത.
ഏറെ ചെലവേറിയ  റബ്ബർത്തൈ നടീൽ, പ്ലാ റ്റ്ഫോംഒരുക്കൽ, നീർക്കുഴിയെടുക്കൽ തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാൻ കഴിയും. എന്നാൽ ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ്
മിക്ക പഞ്ചായത്തുകളും സ്വീകരിക്കുന്നതെന്നത് നിർഭാഗ്യകരമാണ്. അത് തിരുത്താൻ
 സർക്കാർ തല ഇടപെടൽ അനിവാര്യമാണ്.
N ഹരി റബ്ബർ ബോർഡ് എക്സിക്യൂട്ടിവ് മെമ്പർ BJP മദ്ധ്യ മേഘ പ്രസിഡൻ്റ്
Previous Post Next Post