നാല് ​ദിവസം റേഷൻ വിതരണം ഉണ്ടാകില്ല….


തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ കടകൾ തുറക്കില്ല. ഇ പോസ് ക്രമീകരണത്തിനായി ഇന്ന് അടച്ച റേഷൻ കട ഇനി നാല് ദിവസത്തിന് ശേഷമാണ് തുറക്കുക. ഞായറാഴ്ച ആയതിനാൽ നാളെ കട അവധിയായിരിക്കും. റേഷൻ കട ഉടമകൾ സമരം പ്രഖ്യാപിച്ചതിനാൽ തിങ്കളും ചൊവ്വയും കട അവധിയായിരിക്കും. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം.
Previous Post Next Post