പാമ്പാടി താലൂക്ക് ആശുപത്രി കെടുകാര്യസ്ഥതയുടെ മകുടോദാഹരണം പാർക്കിംഗ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല ,കെട്ടിടങ്ങൾ ആണോ വികസനം ?



✒️ ജോവാൻ മധുമല 
പാമ്പാടി: പാമ്പാടി താലൂക്ക്  ആശുപത്രി കണ്ടാൽ  സംഗതി കൊള്ളാം എന്ന് തോന്നും 
നിരവധി  കെട്ടിടങ്ങൾ ഉള്ള വലിയ ആശുപത്രി എന്നാൽ കുറെ കെട്ടിടങ്ങൾ പണിതതല്ലാതെ അടിസ്ഥാന  സൗകര്യങ്ങളിൽ മാറ്റം വന്നിട്ടില്ല

ആശുപത്രിയിൽ എത്തുന്ന രോഗികളുടെ വാഹനം പാർക്കു ചെയ്യുന്നതിന് ഒരിഞ്ച് സ്ഥലം പോലും ആശുപത്രികൊമ്പൗണ്ടിൽ ഇല്ല എന്നതാണ് വാസ്തവം 
.
അത്യാഹിത വിഭാഗത്തിലേക് പോകുന്ന ഇടുങ്ങിയ വഴിയിൽ വാഹനങ്ങൾ പാർക്കു ചെയുന്നത്തോടെ എമർജൻസി ആയി വരുന്ന ആംബുലനസുകൾക്കു പോലും സുഗമമായി പോകാൻ കഴിയാതെ വരുന്നു കൂടാതെ   നിലവിൽ ഇവിടെ പണ്ട് ഉണ്ടായിരുന്ന തൊണ്ട് കൈയ്യേറി സ്വകാര്യ കെട്ടിടത്തിൻ്റെ ഉടമ ചങ്ങല ഇട്ട് വേർതിരിച്ച് എടുത്തതായും അതുകൊണ്ട് ആശുപത്രിയിലേയ്ക്ക് ഉള്ള റോഡിൻ്റെ വീതി കുറഞ്ഞതായും  
നാട്ടുകാർ ആരോപിക്കുന്നു 
പുതിയതായി പണിയുന്ന കെട്ടിടം ഇരുന്ന സ്ഥലത്തായിരുന്നു മുമ്പ് പാർക്കിംഗ്  ഉണ്ടായിരുന്നത് 
ഈ കെട്ടിടത്തിൻ്റെ അടിഭാഗം അണ്ടർ പാർക്കിംഗ് സിസ്റ്റത്തിൽ പണി കഴിച്ചിരുന്നു എങ്കിൽ പാർക്കിംഗ് സുഗമമായിരുന്നേനേ ഇപ്പോൾ പാർക്കിംഗിന് പുതിയ സ്ഥലം കണ്ടത്തേണ്ട അവസ്ഥയാണ് ഉള്ളത് ദീർഘവീക്ഷണത്തോടെ അല്ല കെട്ടിടം പണിയുന്നത് എന്നത് സത്യം 
 ഇത്രയും തിരക്കുള്ള ആശുപത്രിയായിട്ടു കൂടി ഇവിടെ സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനം കുറവാണ്   അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് മുൻഗണന കൊടുക്കേണ്ടതായിട്ടുണ്ട്  ആശുപത്രിയിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ടാങ്കറുകളിൽ വെള്ളം എത്തിക്കുകയാണ് ചെയുന്നത്. രാത്രി കാലത്ത് മിക്കവാറും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് മിക്കവാറും ഇവിടെ ഉള്ളത് ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം ,അതേ ഈ വിഷയങ്ങളിൽ  സമയം ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ  പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് B J P  
ജില്ലാ സെക്രട്ടറി സോബിൻ ലാൽ പാമ്പാടിക്കാരൻ ന്യൂസിനോട്  പറഞ്ഞു, 

 
Previous Post Next Post