അവധി കൂടുതൽ ജില്ലകളിലേയ്ക്ക് .. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി….


തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു . ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് ഇത് ബാധകമല്ല. ഇതോടെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
എല്ലാ ജില്ലകളിലും അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകളും പ്രവര്‍ത്തിക്കരുതെന്നാണ് വയനാട് ജില്ലയിൽ നിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കുന്നത്. ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. ഇടുക്കിയിൽ മദ്രസ, കിൻഡർ ഗാർഡൻ, എന്നിവയ്ക്കും അവധി ബാധകമാണെന്നും ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ലെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.


Previous Post Next Post