കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ഇടതിന് ജയം.
12 സീറ്റുകളാണ് സിന്‍ഡിക്കേറ്റില്‍ ആകെയുള്ളത്. 9 സീറ്റുകളിലാണ് മത്സരം നടന്നത്.
ഇതില്‍ രണ്ട് സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. മൂന്ന് ഇടതു സ്ഥാനാര്‍ത്ഥികള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യമായാണ് സിന്‍ഡിക്കേറ്റില്‍ ബിജെപി വിജയിക്കുന്നത്.
സിപിഐ സ്ഥാനാര്‍ഥി ഗോപു കൃഷ്ണന്‍ തോറ്റു. സര്‍വകലാശാല ജീവനക്കാരുടെ പ്രതിനിധിയായി അജയ് ഡി.എന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇടത് സംഘടനാ പ്രതിനിധിയാണ് അജയ്.
വോട്ടെണ്ണലിനിടെ ഗവണ്‍മെന്റ് കോളേജ് വിഭാഗത്തില്‍ നിന്നുള്ള റഹീമിന്റെ വിജയത്തെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. രാജീവ് കുമാര്‍, പ്രമോദ്, വിനോദ് കുമാര്‍, അജയ്, റഹീം, പ്രകാശ്, ലെനിന്‍, നസീഫ്, മനോജ് എന്നിവരാണ് സിന്‍ഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രതിനിധികള്‍. 12 സീറ്റുകളുള്ള സിന്‍ഡിക്കേറ്റില്‍ ഒമ്പത് സീറ്റുകളില്‍ ഇടത് പ്രതിനിധികള്‍ ജയിച്ചു.
ടി.ജി വിനോദ് കുമാര്‍, പി. എസ് ഗോപകുമാര്‍ എന്നിവരാണ് സിന്‍ഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപിക്കാര്‍. അഹമ്മദ് ഫസിലാണ് വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധി. ഇന്ന് രാവിലെ 8 മണി മുതല്‍ 10 മണി വരെയായിരുന്നു കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടന്നത്.