പാമ്പാടി സർവീസ് സഹകരണ ബാങ്കിന് സംസ്ഥാന സഹകരണ വകുപ്പിൻ്റെ അവാർഡ്പ്രാഥമിക കാർഷിക സഹകരണസംഘത്തിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം ബാങ്കിന്



കോട്ടയം :പാമ്പാടി സർവീസ് സഹകരണ ബാങ്കിന് സംസ്ഥാന സഹകരണ വകുപ്പിൻ്റെ അവാർഡ്
പ്രാഥമിക കാർഷിക സഹകരണസംഘത്തിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം ബാങ്കിന്  ലഭിച്ചു. സാമൂഹൃപ്രതിബദ്ധതയോടുകൂടി ബാങ്ക് നടത്തുന്ന പ്രവർത്തന മികവിനുള്ള അംഗീകാരമാണ് അവാർഡ്.ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമവും സഹകാരികൾ നൽകുന്ന പിന്തുണയുമാണ് നേട്ടത്തിന് പിന്നിൽ

അന്താരാഷ്ട്ര സഹകരണദിനാഘോഷത്തിൻ്റെ സംസ്ഥാനതല ഉൽഘാടന ചടങ്ങിൽ ബഹു.മന്ത്രി ശ്രീ വി എൻ വാസവൻ അവാർഡ് നൽകി ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി
അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി യോഗത്തിൽ അധ്യക്ഷനായി ചീഫ് വിപ്പ് എൻ ജയരാജ് ചങ്ങനാശേരി അർബൻബാങ്ക് പ്രസിഡണ്ട് എ വി റസ്സൽ സഹകരണരജിസ്ട്രാർ ടി വി സുഭാഷ് IAS സെക്രട്ടറി മിനി ആൻ്റണി ഐ എ എസ് കോട്ടയം ജില്ല കലക്ടർ വി വിഗ്‌നേശ്വരി ഐ എ എസ് സംസ്ഥാന സഹകരണയൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്ണൻ ജില്ല ജോയിൻ്റ് രജിസ്ട്രാർ കെ വി സുധീർ തുടങ്ങിയവർ പങ്കെടുത്തു
Previous Post Next Post