സംസ്ഥാനത്ത് നാളെ അതിതീവവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .ജാഗ്രതയുടെ ഭാഗമായി മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇതിന് പുറമെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.നാളെ മുതൽ അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്.തിരുവനന്തപുരത്തും കൊല്ലത്തുമൊഴികെ എല്ലാ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് നാളെ അതിതീവ്ര മഴ..റെഡ് അലർട്ട്…
Jowan Madhumala
0
Tags
Top Stories