തീവ്ര ഇടതുപക്ഷക്കാരി, കഴിവില്ലാത്തവൾ, ഭ്രാന്തി’; കമലാ ഹാരിസിനെ കടന്നാക്രമിച്ച് ട്രംപ്


വാഷിങ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ കടന്നാക്രമിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. കമലാ ഹാരിസ് തീവ്ര ഇടതുപക്ഷക്കാരിയാണെന്നും ഭ്രാന്തിയാണെന്നും ട്രംപ് പറഞ്ഞു. പരാഡയത്തിന്റെ പുതിയ ഇരയാണ് അവരെന്നും ട്രംപ് പറഞ്ഞു. നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ പരാമർശങ്ങൾ. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ടവളും തീവ്ര ഇടതുപക്ഷവുമായ വൈസ് പ്രസിഡൻ്റാണ് കമലയെന്ന് ട്രംപ് പരിഹസിച്ചു.

ഗർഭച്ഛിദ്രത്തെയും കുടിയേറ്റത്തെയും കുറിച്ചുള്ള വൈസ് പ്രസിഡന്റിന്റെ നിലപാടുകളെയും വിമർശിച്ചു. ബൈഡൻ ഭരണകൂടത്തിൻ്റെ പരാജയങ്ങളായ യുഎസ്-മെക്സിക്കോ അതിർത്തിയിലെ സുരക്ഷ പ്രശ്നത്തിന് കമലയാണ് കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി. കുടിയേറ്റം കൈകാര്യം ചെയ്യാൻ കമലയെയായിരുന്നു ചുമതലപ്പെടുത്തിയത്. എന്നാൽ ജോലിയിൽ അവർ സമ്പൂർണ പ​രാജയമായി. കമലാ ഹാരിസുമായി സംവാദത്തിന് തയ്യാറാണെന്നും ട്രംപ് പറഞ്ഞു.
Previous Post Next Post