ഹൂസ്റ്റണിൽ പിക്കപ്പ് ട്രക്കിൽ മൂന്നു വയസ്സുകാരി ചൂടേറ്റു മരിച്ചു




ഹൂസ്റ്റൺ : വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ പിക്കപ്പ് ട്രക്കിൽ  3 വയസ്സുകാരി മരിച്ചതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. കുട്ടിക്ക് 4 വയസ്സായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞത്. എന്നാൽ  കുട്ടിക്ക്  3 വയസ്സാണെന്നു ഹൂസ്റ്റൺ പൊലീസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
നോർത്ത് വെസ്റ്റ് ഫ്രീവേയിൽ നിന്ന് ഹോളിസ്റ്റർ റോഡിലുള്ള ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലാണ് സംഭവം. നിരവധി കുട്ടികളുമായി രണ്ട് സ്ത്രീകളാണ് കാറിലുണ്ടായിരുന്നത്. അവർ ട്രക്കിൽ നിന്നിറങ്ങി  അപ്പാർട്ട്മെന്റിനുള്ളിലേക്ക് പോയി. 3 വയസ്സുകാരിയെ ട്രക്കിൽ മറന്നു. ട്രക്കിൽ ആകെ എത്ര കുട്ടികളുണ്ടായിരുന്നു എന്ന് അറിവായിട്ടില്ല. 
കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ സ്ത്രീകൾ തിരികെ വന്ന് കുട്ടിയെ കണ്ടെത്തി. ഹൂസ്റ്റൺ പൊലീസിനെയും അഗ്നിശമനസേനയെയും വിളിച്ചു. തുടർന്ന് പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
Previous Post Next Post