കളിച്ചുകൊണ്ടിരിക്കെ മതില്‍ ഇടിഞ്ഞു വീണു….ഏഴുവയസുകാരിക്ക് ദാരുണാന്ത്യം…


മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരി മരിച്ചു. മാമ്പ്രാ-തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീ ഭദ്രയാണ് മരിച്ചത്. മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.
ദേവിയും സുഹൃത്തുക്കളും കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. മതിലിന് താഴെയിരുന്നായിരുന്നു കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. കുട്ടിയെ ഉടന്‍ തന്നെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Previous Post Next Post