ദുരന്ത സ്ഥലത്ത് നിന്ന് കുറേ സ്വര്‍ണവും പണവും കിട്ടിയെന്ന് സന്നദ്ധപ്രവര്‍ത്തകര്‍….


ദുരന്തം വിതച്ച ചൂരൽമലയിലെ വീടുകളിൽ നിന്ന് ലഭിക്കുന്ന രേഖകളും സ്വർണവും പണവും ഉള്‍പ്പെടെ കണ്ടെത്തി ഏൽപിക്കാൻ സന്നദ്ധപ്രവര്‍ത്തകര്‍ സജ്ജം. തിരച്ചിലിനിടെ കിട്ടുന്ന ഇത്തരം വസ്തുക്കള്‍ സന്നദ്ധപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് കൈമാറും. ”ഒരു വീട്ടില്‍ നിന്ന് ഒരുപാട് പണവും സ്വര്‍ണവും കിട്ടി. കല്യാണം കഴിഞ്ഞ വീടാണെന്ന് തോന്നുന്നു. രേഖകളില്‍ മുനീര്‍ പി, അലി, സക്കീന എന്നിവരുടെ പേരുകളാണ് ഉള്ളത്. ജീപ്പ് ഡ്രൈവര്‍ ആണെന്നാണ് തോന്നുന്നത്”, സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.
അതേസമയം, മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 254 ആയി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.
Previous Post Next Post