കോട്ടയം : മണിയാപറമ്പിൽ നിന്നും 1.30 ന് ചീപ്പുങ്കലിലേയ്ക്ക് പോകുകയായിരുന്ന ജലഗതാഗതവകുപ്പിന്റെ S - ?49 നമ്പർ ബോട്ടിൽ ചൂരത്തറ ജെട്ടിയിൽ നിന്ന് കയറിയ യാത്രക്കാരൻ രവിക്ക് ബോട്ടിൽ വച്ച് തലകറക്കവും വിറയലും ഉണ്ടാകുകയും വായിൽ നിന്ന് രക്തം വരുന്ന സാഹചര്യത്തിൽ ബോട്ട് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വേണ്ടി ആളുടെ ബന്ധുവിനെ അടുത്ത സ്റ്റോപ്പിൽ നിന്ന് വിളിച്ച് വരുത്തുകയും ഓട്ടോയിൽ കയറ്റികുമരകം ഗവ: അശുപത്രിയിൽ എത്തിക്കുന്നതിനുള്ള കാര്യങ്ങൾ മുഹമ്മ സ്റ്റേഷൻ മാസ്റ്ററുടെ അനുമതിയോടെ ചെയ്തു. ജീവനക്കാരായ രാജേഷ് കുമാർ അനൂപ്, രാധാകൃഷ്ണൻ അംബുജാക്ഷൻ സുധീഷ് എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്