തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ പതിനാല് ലക്ഷം രൂപയുടെ ചെക്കാണ് അരുൺ ബാബുവിന്റെ ഭാര്യ വിനീതയ്ക്ക് നൽകിയത്.
കുവൈത്ത് തീപിടിത്തം…അരുൺ ബാബുവിന്‍റെ കുടുംബത്തിന് പതിനാല് ലക്ഷം രൂപയുടെ ധനസഹായം കൈമാറി….
Jowan Madhumala
0
Tags
Top Stories