തലപോയിട്ടാകുമോ തീരുമാനം ??? പാമ്പാടി ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ അവസ്ഥ വളരെ പരിതാപകരം ,സൗത്ത് പാമ്പാടിയിൽ ഇന്ന് കുഴിയിൽ വീണ് പരുക്കു പറ്റിയത് ഭിന്നശേഷിക്കാരന്



✒️ ജോവാൻ മധുമല 

പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കോഴിവള്ളിൽപ്പടി- കൈതമറ്റം റോഡ് താറുമാറായി കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ, പുനരുദ്ധാരണത്തിന്റെ പ്രാഥമിക നടപടികളുടെ ഭാഗമായി നടത്തിയ മെറ്റലിംഗ്  താറുമാറായിട്ടു മാസങ്ങൾ. ചില റോഡുകൾക്ക് ഇരുവശവും ഓടകൾ ഉണ്ടെങ്കിൽ ഈ റോഡിന് നടുവിൽ കൂടെത്തന്നെ ഓടകൾ പലതാണ്. റീടാറിങ് നടത്താത്തതിന് ഇലക്ഷൻ ചട്ടങ്ങൾ പറഞ്ഞ് കുറെ മാസങ്ങൾ പോയി, അത് കഴിഞ്ഞു  തടസ്സം മഴയാണ് പോലും.  ജനപ്രതിനിധികളും അധികാരികളും തിരിഞ്ഞു നോക്കുവാൻ ഒരുവന്റെ എങ്കിലും തല പോകണമോ എന്നതാണ് നാട്ടുകാരുടെ ചോദ്യം. ഏതാനും മാസങ്ങൾക്കു മുൻപ്  ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് സിജു..കെ ഐസക്ക്‌ ഇവിടെ അപകടത്തിൽ പെട്ടിരുന്നു. 


ഇന്ന് ഭിന്നശേഷിക്കാരൻ ആയ കോഴിവള്ളിൽ കെ. എം. തോമസ് (ജോയി ) അപകടത്തിൽ പെട്ട് കിടക്കുന്നതാണ് ചിത്രം.'
പാമ്പാടിക്കാരൻ ന്യൂസും  നാട്ടിലെ എല്ലാ ദിനപത്രങ്ങളും പാമ്പാടിയിലെ റോഡുകളുടെ അവസ്ഥ   റിപ്പോർട്ട് ചെയ്തിട്ടും ജനങ്ങൾ പരാതി നൽകിയിട്ടും പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നതാണ് അവസ്ഥ ,,,,അനുഭവിക്കുക തന്നെ എന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
أحدث أقدم