പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു..കരുനാഗപ്പള്ളിയിൽ യുവാവിന് ദാരുണാന്ത്യം…


കരുനാഗപ്പള്ളിയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കരുനാഗപ്പള്ളി ഇടക്കളങ്ങര വൈപ്പിൽ വടക്കതിൽ അബ്ദുൽസലാം ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.അബ്ദുൽസലാമിനെ വീടിന് സമീപത്തെ ചതുപ്പിൽ മരിച്ചു കിടക്കുന്ന നിലയിൽ സമീപവാസികൾ കണ്ടെത്തുകയായിരുന്നു.യുവാവിന്റെ കാലിൽ വൈദ്യുതി കമ്പി ചുറ്റിയ നിലയിലായിരുന്നു. മൃതദേഹം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


Previous Post Next Post