മുസ്‍ലിം വനിതകൾക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം തേടാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: മുസ്‍ലിം വനിതകൾക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം തേടാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ക്രിമിനൽ നടപടി ക്രമത്തിലെ 125ാം സെക്ഷൻ പ്രകാരം മുസ്‍ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം തേടാമെന്നാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്.മുൻ ഭാര്യക്ക് 10,000 രൂപ ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈകോടതി ഉത്തരവിനെതിരെ ഭർത്താവ് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
1986-ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് സെക്ഷൻ 125 സി.ആർ.പി.സി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല.മുസ്‍ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം തേടാമെന്നും ഇതിനായി ക്രിമിനൽ നടപടി ചട്ടത്തിലെ 125 ആം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇത് എല്ലാ വനിതകൾക്കും ബാധകമാണെന്ന നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്.
Previous Post Next Post