ട്രാൻസ്ഫർ ഒഴിവാക്കാനായി കോൺസ്റ്റബിളിൽ നിന്നും കൈക്കൂലി..എസ്ഐയെ അറസ്റ്റ് ചെയ്തു…




സ്ഥലംമാറ്റം ഒഴിവാക്കാൻ സഹപ്രവർത്തകനിൽനിന്ന് കൈക്കൂലി ചോദിച്ച എസ്ഐയെ അറസ്റ്റ് ചെയ്ത് ലോകായുക്ത.കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ് കൊണാജെ സ്റ്റേഷനിലെ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസ് ആണ് അറസ്റ്റിലായത്. ട്രാൻസ്ഫർ ഒഴിവാക്കാനായി സഹപ്രവർത്തകനിൽനിന്നും 18,000 രൂപ കൈക്കൂലി വാങ്ങവെയാണ് മുഹമ്മദ് ഹാരിസിനെ ലോകായുക്ത അറസ്റ്റ് ചെയ്തത്.

കോൺസ്റ്റബിൾ അനിലിന്റെ പരാതിയിലാണ് അറസ്റ്റ്. അനിലിന് അടുത്തിടെ മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. ഈ ട്രാൻസ്ഫർ ഒഴിവാക്കിത്തരാമെന്നും നിലവിൽ ജോലി ചെയ്യുന്ന കൊണാജെ ഓഫീസിൽത്തന്നെ തുടരാൻ പണം നൽകണമെന്ന് എസ്ഐ ആവശ്യപ്പെട്ടു. മാസം 6000 രൂപ വീതം തനിക്ക് കൈക്കൂലിയായി നൽകണമെന്നായിരുന്നു ഇൻസ്പെക്ടർ കോൺസ്റ്റബിളിനോട് ആവശ്യപ്പെട്ടത്. പണം നൽകാൻ നിവൃത്തിയില്ലെന്ന് പറഞ്ഞതോടെ ട്രാൻസ്ഫർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ അനിൽ രഹസ്യമായി ലോകായുക്തക്ക് പരാതി നൽകുകയായിരുന്നു.
Previous Post Next Post