ട്രാക്കില്‍ വെള്ളക്കെട്ട്..ട്രെയിൻ ഗതാഗത നിയന്ത്രണം..നിരവധി ട്രെയിനുകള്‍ റദ്ദാക്കി…


ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലും ട്രെയിനുകള്‍ ഭാഗീകമായും പൂര്‍ണമായും റദ്ദാക്കി.ശക്തമായ മഴയെത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. ട്രെയിന്‍ നമ്പര്‍ 06445 ഗുരുവായൂര്‍ – തൃശൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06446 തൃശൂര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06497 ഷൊര്‍ണൂര്‍ – തൃശൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06495 തൃശൂര്‍ – ഷൊര്‍ണൂര്‍ എക്‌സ്പ്രസ് എന്നിവയാണ് പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍.

ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂര്‍ വരെ മാത്രം. ട്രെയിന്‍ നമ്പര്‍ 16791 തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ അവസാനിപ്പിക്കും. ട്രെയിന്‍ നമ്പര്‍ 16302 തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് ചാലക്കുടി വരെ മാത്രം.

ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ്, 16308 കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്സ്പ്രസ്, 16649 മംഗളൂരു സെന്‍ട്രല്‍ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നിവ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും.

16326 കോട്ടയം-നിലമ്പൂര്‍ റോഡ് എക്സ്പ്രസ് അങ്കമാലിയില്‍ അവസാനിക്കും, 12075 കോഴിക്കോട്-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. 16650 കന്യാകുമാരി – മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16325 നിലമ്പൂര്‍ റോഡ് – കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16301 ഷൊര്‍ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് ഷൊര്‍ണൂരിന് പകരം ചാലക്കുടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ – കണ്ണൂര്‍ ആലപ്പുഴയ്ക്ക് പകരം ഷൊര്‍ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്് പാലക്കാടിന് പകരം ആലുവയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.


Previous Post Next Post