കാറിൻ്റെ സൺറൂഫിന് മുകളിലിരുന്ന് യുവാവിൻ്റെ യാത്ര: നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്



കാറിൻ്റെ സൺറൂഫിന് മുകളിലിരുന്ന് യുവാവ് അപകടകരമായ യാത്ര നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കാൻ ശ്രമിച്ചു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. 

കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയപാതയിൽ കുമളിയിൽ നിന്നും ലോവർക്യാമ്ബിലേക്കുള്ള റോഡിലാണ് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിൽ യുവാവ് അപകടകരമായ യാത്ര നടത്തിയത്. 
സൺറൂഫിന് മുകളിൽ ഇരുന്ന് അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ യുവാവ് സഞ്ചരിച്ച വാഹനത്തിനു പിന്നിൽ പോയവർ പകർത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. വിഡിയോ ശ്രദ്ധയിൽ എത്തിയതോടെ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ.

തമിഴ്നാടിൻ്റെ പരിധിയിൽ വരുന്ന സ്ഥലത്താണ് യുവാവ് അപകടകരമായ യാത്ര നടത്തിയത്. യുവാവിനെതിരെ നടപടി സ്വീകരിക്കാൻ തേനി ആർട്ടിഒയ്ക്ക് കത്ത് കൊടുക്കുമെന്ന് കുമളി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Previous Post Next Post