ഒളിഞ്ഞുനോട്ടക്കാരന്റെ ശല്യം..പിടിക്കാൻ വാട്സ് ആപ്പ് ​ഗ്രൂപ്പ്..ഒടുവിൽ പിടിയിലായത് ഗ്രൂപ്പ് അഡ്മിൻ..അന്തംവിട്ട് നാട്ടുകാർ…


വീടുകളിൽ രാത്രി ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി വ്യാപകമായതോടെ നാട്ടുകാർ തിരച്ചിലിന് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് അന്വേഷണം തുടങ്ങി. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ സിസിടിവിയിൽ കുടുങ്ങിയ വിരുതനെ കണ്ട് നാട്ടുകാർ ഞെട്ടി. വാട്സ് ആപ്പ് ​ഗ്രൂപ്പിന്റെ അഡ്മിൻ തന്നെയായിരുന്നു വീഡിയോയിലുള്ളത്.
കോഴിക്കോട് കൊരങ്ങാടാണ് സംഭവം നടന്നത്.രാത്രികാലത്ത് മതിൽ ചാടിക്കടന്നെത്തുന്ന ആൾ കിടപ്പ് മുറികളിൽ എത്തിനോക്കുന്നത് പതിവായി .ഇത്തരത്തിൽ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പ്രദേശവാസികൾ സംഘടിച്ച് തിരച്ചിൽ തുടങ്ങിയത്. തിരച്ചിൽ ഏകോപിപ്പിക്കുക ലക്ഷ്യമിട്ട് വാട്‌സാപ്പ് ഗ്രൂപ്പും രൂപീകരിച്ചു. ഏറെ ദിവസം തിരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല.ഇതിനിടെ ഒരു വീട്ടിലെ സിസിടിവിയിൽ ഒളിഞ്ഞുനോട്ടക്കാരന്റെ ദൃശ്യം പതിഞ്ഞു. വീഡിയോ പരിശോധിച്ചപ്പോഴാണ് കള്ളൻ കപ്പലിൽത്തന്നെയാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. വാട്സ് ആപ്പ് ​ഗ്രൂപ്പിന്റെ അഡ്മിനായ യുവാവാണ് പ്രതി. ​ഗ്രൂപ്പിലെ ചർച്ചകൾ മനസ്സിലാക്കിയാണ് ഓരോ വീടുകളിലും കയറിയിരുന്നത്. ആ വീട്ടിൽ സിസിടിവിയുള്ളത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

 
Previous Post Next Post