ഉപഭോക്താക്കള്‍ക്ക് പ്ലാനുകള്‍ ശേഖരിച്ചു വയ്ക്കാനുള്ള അവസരമാണ് ഇരുകൂട്ടരും നല്‍കിയിട്ടുള്ളതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പക്ഷേ ഒരു കാര്യം ഓര്‍ക്കണം, നിലവിലുണ്ടായിരുന്ന പ്ലാനുകള്‍ ഉപയോഗിച്ച് ജൂലായ് 3ന് മുമ്പ് റീചാര്‍ജ് ചെയ്തവര്‍ക്ക് മാത്രമേ ഇത് കൊണ്ട് ഉപയോഗമുള്ളു. ഉണ്ടായിരുന്ന പ്ലാനുകള്‍ കാലഹരണപ്പെട്ടാലും എല്ലാ ആനുകൂല്യങ്ങളോട് കൂടിയും ഈ വൗച്ചറുകള്‍ ആക്ടീവാകും. ഇത്തരത്തില്‍ അമ്പതോളം പ്ലാനുകള്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതായത് പ്രതിമാസ , പ്രതിവാര്‍ഷിക പ്ലാനുകള്‍ 50 തവണ വരെ മുന്‍കൂട്ടി റീചാര്‍ജ് ചെയ്യാമെന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല നിങ്ങള്‍ പ്രീപെയ്ഡ് ഉപഭോക്താവുമാകണം.
ഇത് പ്രതിമാസമോ ത്രൈമാസമോ വാര്‍ഷികമോ ആകാം. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയിലേക്കുള്ള ആക്‌സസ് ഉള്‍പ്പെടെ, അധിക പണം നല്കാതെ തന്നെ പ്രിയപ്പെട്ട പ്ലാനുകള്‍ ആവര്‍ത്തിച്ച് റീചാര്‍ജ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും