വീര്യം കൂടിയ അനധികൃത വൈൻ വില്പന, പാലാ- പിഴക് സ്വദേശിക്കെതിരെ പാലാ എക്സൈസ് കേസെടുത്തു.


 പാലാ- പിഴക് ജംഗ്ഷനിലുള്ള  സ്കൂളിന് സമീപം SM fruits and cool bar സ്ഥാപനത്തിൽ വീര്യം കൂടിയ അനധികൃത വൈൻ വിൽപ്പന നടത്തുന്നതായി  എക്സൈസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 67.5 ലിറ്റർ  വീര്യംകൂടിയ അനധികൃത വൈൻ പിടികൂടി. ഈ സംഭവവുമായി  ബന്ധപ്പെട്ട് മീനച്ചിൽ താലൂക്കിൽ കടനാട് വില്ലേജിൽ പിഴക് ദേശത്ത് മുതുപ്ളാക്കൽ വീട്ടിൽ റെജി തോമസ്  എന്ന യാൾക്കെതിരെ പാലാ എക്സൈസ് റേഞ്ച്  ടീം കേസെടുത്തു. 145 ലിറ്റർ വീര്യം കൂടിയ വൈൻ നിർമ്മിച്ച സമാനമായ കുറ്റം  നടത്തിയതിന് 2020 പാലാ എക്സൈസ് റേഞ്ച്  ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
റെയ്‌ഡിൽ  എക്സൈസ് കമ്മീഷണർ സ്‌ക്വാഡ്  ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,
 പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ലാൽ, ജയദേവൻ R, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post