ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് ശേഖരം പിടികൂടിയതിൽ സമഗ്ര അന്വേഷണം വേണം എൻ ഹരി,ഈരാറ്റുപേട്ട കേരളത്തിലെ തീവ്രവാദമോഡ്യൂളുകളുടെ തലസ്ഥാനമായി മാറുകയാണെന്നും ഹരി



കോട്ടയം -ഈരാറ്റുപേട്ടയും പശ്ചിമഘട്ടപരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് രാജ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുയർത്തുന്ന 'സംഭവവികാസങ്ങളാണ് നടക്കുന്നതെന്ന റിപ്പോർട്ടുകൾക്ക് അടിവരയിടുന്നതാണ്
വൻ കള്ളനോട്ട് ശേഖരം പിടികൂടിയതെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ.ഹരി ചൂണ്ടികാട്ടി.
അത്യന്തം അപകടകരവും ഭീതിദവുമായ അന്തരീക്ഷമാണ് ഈ പ്രദേശങ്ങളിലുള്ളത്.ഇപ്പോൾ പുറത്തുവന്നത്
ഭീകരവാദശൃംഖലയിലെ
ദേശവിരുദ്ധ നീക്കങ്ങളുടെ
ഒരു അഗ്രം മാത്രമാണ് '

കള്ളനോട്ട് നിർമ്മാണം
ഭീകര പ്രവർത്തന സെല്ലുകളുടെ പ്രവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ്. രാജ്യത്തിൻറെ സാമ്പത്തികനില തകർത്ത് സമാന്തര സാമ്പത്തിക വ്യവസ്ഥ കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ്
ഇവിടെനടക്കുന്നത്. .ഇക്കാര്യത്തിൽതാൻ പ്രകടിപ്പിച്ച ആശങ്ക
100% ശരിയാണെന്ന് അനുദിനം തെളിയുകയാണ്

വാഗമൺടൂറിസം.ശബരിമല സീസൺ എന്നിവ ലക്ഷ്യമിട്ടാണ് വ്യാജ കറൻസി നിർമിക്കുന്നത്. ജനലക്ഷങ്ങൾ എത്തുന്ന സീസണിൽ കള്ളനോട്ടുകൾ കൈമാറുന്നത് വളരെ എളുപ്പമാണ്.
ഈരാറ്റുപേട്ട കേരളത്തിലെ തീവ്രവാദ
മോഡ്യൂളുകളുടെ തലസ്ഥാനമായി മാറുകയാണ്.
ഐ.എസുമായി ബന്ധ
മുള്ള തീവ്രവാദ സംഘടനയെന്ന് എൻ ഐ ഐ കണ്ടെത്തിയ ഹിസ്ബ്-ഉത്-തഹീർ കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

 കഴിഞ്ഞദിവസം മധുര അടക്കം തമിഴ്നാട്ടിലെ പലയിടങ്ങളിലും എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. ഈരാറ്റുപേട്ടയിലും ഭീകര ചാവേർ സംഘടനകളുടെ സെല്ലുകൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

 അടിയന്തരമായി പശ്ചിമഘട്ട മലനിരകളിലെ
വിധ്വംസക പ്രവർത്തന ശ്യംഖല കണ്ടെത്താനുള്ള
അന്വേഷണം ആരംഭിക്കേണ്ടിയിരിക്കുന്നു.സംസ്ഥാന പോലീസും
ഇന്റലിജൻസും പൂർണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾക്ക് മാത്രമേ
ഫലപ്രദമായ അന്വേഷണം നടത്താനാവൂ.
Previous Post Next Post