പാമ്പാടി : പാമ്പാടി നെടുംകുഴിക്ക് സമീപം അമിത വേഗതയിൽ എത്തിയ ബസ്സ് ഇടിച്ച് 2 യുവാക്കൾക്ക് സാരമായി പരുക്കേറ്റു
ഇന്നലെ വൈകിട്ട്
4 30 ന് അമ്പിളി ഗ്യാസ് ഏജൻസിയുടെ മുമ്പിൽ ആയിരുന്നു അപകടം സംഭവിച്ചത്
കോട്ടയം കുമളി റൂട്ടിൽ സർവ്വീസ് നടത്തുന്ന ജയേഷ് ബസ്സാണ് അപകടം ഉണ്ടാക്കിയത് അമിതവേഗതയിൽ എത്തിയ ബസ് പാമ്പാടി ഭാഗത്തേയ്ക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്ന കുറ്റിക്കൽ സ്വദേശിയായ സോബിനെയും പാമ്പാടി ഓർവയൽ സ്വദേശി ജോയലിനെയും അതേദിശയിൽ സഞ്ചരിച്ച ബസ്സ് ഇടിച്ച് ഇടുകയായിരുന്നു
അപകടത്തെ തുടർന്ന് സോബിനെയും ,ജോയലിനെയും നാട്ടുകാരുടെയും ബസ്സ് ജീവനക്കാരുടെയും നേതൃത്തത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാധമിക ചികിത്സകൾക്ക് ശേഷം
വടവാതൂരിൽ ഉള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
അപകടത്തിൽ ജോയലിന് മുഖത്തിന് സാരമായ പരുക്കേറ്റു ,ബൈക്കിന് പിന്നിൽ ഇരുന്ന് സഞ്ചരിച്ചിരുന്ന സോബിനും പരുക്കേറ്റു
അപകടത്തിൽ ബൈക്കിന് സാരമായ കേടുപാടുകൾ ഉണ്ട്
ബസ്സുകളുടെ അമിതവേഗയും മത്സര ഓട്ടവുമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു