കിടിലൻ മാറ്റങ്ങളുമായി വീണ്ടും വാട്‌സ്ആപ്പ്…..


പുത്തന്‍ ഫീച്ചറുകളുമായി മനംകീഴടക്കുന്ന വാട്‌സ്ആപ്പിന്‍റെ ആകര്‍ഷകമായ മറ്റൊരു ഫീച്ചര്‍ എത്തി. പ്രധാനപ്പെട്ട കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും ഫേവറൈറ്റ്‌സുകളായി സെലക്ട് ചെയ്‌ത് വെക്കാനാവുന്ന സംവിധാനമാണിത്. സ്ഥിരമായി നിങ്ങള്‍ മെസേജ് അയക്കുകയോ കോള്‍ ചെയ്യുകയോ ചെയ്യുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും ഇതോടെ എളുപ്പം കണ്ടെത്താനാകും. പല ഫോണുകളിലും വാട്‌സ്ആപ്പ് ആപ്ലിക്കേഷനില്‍ ഫൈവറൈറ്റ്സ് എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

നിങ്ങള്‍ക്ക് ഏറ്റവും പ്രധാനമായ വ്യക്തികളെയും ഗ്രൂപ്പുകളെയും വാട്‌സ്ആപ്പില്‍ മാര്‍ക് ചെയ്തുവെക്കാന്‍ വാട്‌സ്ആപ്പ് വഴിയൊരുക്കിയിരിക്കുന്നു. കോള്‍ ടാബിന് മുകളിലായി ഓള്‍, അണ്‍റീഡ്, ഗ്രൂപ്പ്സ് എന്നീ ഓപ്ഷനുകള്‍ കാണുന്നതിനൊപ്പമാണ് ഫേവറൈറ്റ്സ് എന്ന പുതിയ ഫീച്ചര്‍ വരുന്നത്. ഇങ്ങനെ ഫേവറൈറ്റ് ചെയ്‌തുവെക്കുന്ന ചാറ്റുകളിലേക്ക് വേഗത്തില്‍ എത്തി മെസേജുകള്‍ അയക്കുന്നതിനൊപ്പം ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യുകയുമാകും. മെസേജ് അയക്കാനോ വിളിക്കാനോ ഉള്ളയാളെ കണ്ടുപിടിക്കാനായി സെര്‍ച്ച് ചെയ്‌ത് സമയം പാഴാക്കേണ്ടിവരില്ല.


Previous Post Next Post