കാണക്കാരി ആശുപത്രിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന സ്വദേശി ജയദാസ് ചെല്ലദുരെെ (50) ആണ് മരിച്ചത്.
ഞായർ രാവിലെ ഏകദേശം 12 മണിയോടെ കാണക്കാരി ജംഗ്ഷനിലായിരുന്നു അപകടം.
കാണക്കാരിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചു പോകുകയായിരുന്ന ജയപ്രസാദ് മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ജയദാസ് തൽക്ഷണം മരിച്ചു.
കാണക്കാരിയിൽ കൺസ്ട്രക്ഷൻ വർക്ക് നടത്തുകയാണ് ഇദ്ദേഹം.
അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.