ചാതുർവർണ്യ വ്യവസ്ഥയിലേക്ക് പോകാൻ എസ്എൻഡിപിയെ അനുവദിക്കില്ല; രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ…


ചാതുർവർണ്യ വ്യവസ്ഥയിലേക്ക് പോകാൻ എസ്എൻഡിപിയെ അനുവദിക്കില്ല; രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ…

തിരുവനന്തപുരം: എസ്എൻഡിപി ക്കെതിരെ വിമർശനവുമായി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. ബിഡിജെഎസ് ബിജെപി യിലേക്കുള്ള റിക്രൂട്ട്മെൻറ് ഏജൻസിയായി പ്രവർത്തിക്കുന്നു. എസ്എൻഡിപി നേതൃത്വം അത് പ്രോത്സാഹിപ്പിച്ചു എസ്എൻഡിപിയെ ബിജെപിയിൽ ചേർക്കാൻ ശ്രമം നടക്കുന്നുണ്ട്. എസ്എൻഡിപി ചാതുർവർണ്യത്തിന് പുറത്താണ് ആ വ്യവസ്ഥയിലേക്ക് പോകാൻ അനുവദിക്കില്ല. ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് അകന്നു പോകുന്ന എസ്എൻഡിപിയെ ശക്തമായി വിമർശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വത്വ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാൻ ബിജെപി ശ്രമിച്ചു. എസ്ൻഡിപിയുടേത് ഉൾപ്പെടെയുള്ള വോട്ടുകൾ മാറാനിതിന് കാരണമായി. ആർഎസ്എസ് ആദ്യം സ്വത്വ രാഷ്ട്രീയത്തെ വെള്ളം കടക്കാത്ത അറകളാക്കി മാറ്റി. പിന്നെയും അതിനെ വർഗീയ വൽക്കരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Previous Post Next Post