ആലപ്പുഴ: കായംകുളം പുനലൂർ റോഡിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ സാഹസിക സ്കൂട്ടർ യാത്ര നടത്തിയ യുവാക്കളെ നിർബന്ധിത സാമൂഹിക സേവനത്തിന് നിയോഗിക്കും.മോട്ടോർ വാഹന വകുപ്പിന്റേതാണ് നടപടി.വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും ഇന്ന് മോട്ടോർ വാഹന വകുപ്പ് വിളിപ്പിക്കും. സംഭവത്തിന് പിന്നാലെ രണ്ട് പേർ മാത്രമാണ് എംവിഡിക്ക് മുന്നിൽ ഹാജരായത്.
കഴിഞ്ഞ ദിവസം ചാരുമൂട് വെച്ചാണ് മൂന്ന് പേര് സഞ്ചരിച്ച സ്കൂട്ടർ സഹസിക യാത്ര നടത്തിയത്. പിന്നാലെ മോട്ടോർ വാഹന വകുപ്പ് സ്കൂട്ടർ പിടിച്ചെടുത്തു. വാഹനം ഓടിച്ച ആളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.ഡ്രൈവർക്കെതിരെ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു.വാഹനം ഓടിക്കുമ്പോൾ മൂന്ന് പേർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും മോട്ടോർ വാഹന വകുപ്പ് സംശയിക്കുന്നുണ്ട്.