പന്തളം : വയനാട് മുണ്ടക്കൈയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഔദ്യോഗിക ദു:ഖാചരണത്തിനിടെ പന്തളം നഗരസഭയിൽ കേക്ക് മുറിച്ച് ആഘോഷം. പന്തളം
നഗരസഭയുടെ വെൽനെസ് സെന്ററിലാണ് കേക്ക് മുറിച്ച് വാഷികാഘോഷം നടത്തിയത്.
വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി മാത്യുവും വെല്‍നെസ് സെൻ്ററിലെ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. നഗരസഭാ കൗൺസിൽ യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ദേശീയ പതാക താഴ്ത്തിക്കെട്ടിയ ശേഷമാണ് വെൽനെസ് സെൻ്ററിൻ്റെ വാർഷികാഘോഷം നടത്തിയത്. ജൂലൈ 30 മുതലുള്ള മൂന്ന് ദിവസങ്ങളിലാണ് സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.