ആകാശ് തില്ലങ്കേരിയുടെ ജീപ്പ് 'റൈഡ്': കർശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം






എറണാകുളം: രൂപമാറ്റം വരുത്തിയ നമ്പർ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഗതാഗത നിയമങ്ങളെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്രക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണെന്നാണ് മനസിലാക്കുന്നത്. രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾ പൊതു സ്ഥലത്ത് ഇറക്കിയതിനെതിരെ കർശന നടപടി സ്വീകരിക്കണം. കൂടാതെ ഇത്തരം വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. യൂട്യൂബും മറ്റു സാമൂഹ്യ മാധ്യമങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡിയോ ആകാശ് തില്ലങ്കേരി തന്നെയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ സിനിമാ ഡയലോഗുകള്‍ അടക്കം ചേര്‍ത്താണ് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആകാശ് തില്ലങ്കേരി ഉപയോഗിച്ച ജീപ്പ് മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്‍റേതാണെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. നേരത്തെയും നിരവധി നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ വാഹനമാണിത്. 2021, 2023 വര്‍ഷങ്ങളിൽ ഇതേ വാഹനം വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയിരുന്നു. കെഎൽ 10 ബിബി 3724 എന്ന ജീപ്പാണിത്. വാഹനത്തിന്‍റെ രജിസ്ട്രഷന്‍ നമ്പര്‍ ആകാശ് തില്ലങ്കേരി ഓടിച്ച സമയത്ത് പ്രദര്‍ശിപ്പിച്ചിരുന്നില്ല
Previous Post Next Post