വയോധികയുടെ മൃതദേഹം വീടിന് മുൻപിൽ കത്തിക്കരിഞ്ഞ നിലയിൽ





 വയോധികയുടെ മൃതദേഹം വീടിന് മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുംകുളം കൊച്ചുതുറ ഇടത്തുറ പുരയിടത്തിൽ പരേതനായ മൈക്കിളിൻ്റെ ഭാര്യ ജനാർദി (73) നെയാണ് വീടിന് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇവർ ഒറ്റയ്ക്കായിരുന്നു താമസം. പരസ്യം പരസ്യം വ്യാഴാഴ്ച പുലർച്ചെ കടലിൽ പോകാൻവന്ന തൊഴിലാളികളാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിൻ്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു ജനാർദിൻ്റെ താമസം. പരിശോധനയിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായും മരണത്തിൽ ദുരൂഹതയില്ലെന്നും കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. മക്കൾ: ജസ്ലറ്റ് മേരി, റോബർട്ട് ജോസഫ്, റെജീസ് മേരി, വിൽഫ്രഡ് ജോസഫ്. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.



 
Previous Post Next Post