കടൽക്ഷോഭം..ചെല്ലാനത്ത് ഹർത്താൽ..തീരദേശ പാത ഉപരോധിക്കുന്നു…




കൊച്ചി : ടെട്രാപോഡ് കടൽഭിത്തി വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്ത് ഇന്ന് ഹർത്താൽ. കടൽക്ഷോഭം രൂക്ഷമായിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണമാലിയിൽ റോഡ് ഉപരോധിച്ച് സമരം . ഫോർട്ടുകൊച്ചി- ആലപ്പുഴ തീരദേശ പാതയാണ് ഉപരോധിക്കുന്നത്.പ്രായമായവര്‍ ഉള്‍പ്പടെയുള്ളവരാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. പ്രശ്നത്തിന് പരിഹാരം തേടി 2019 ഒക്ടോബർ മുതൽ സമരരംഗത്തുള്ള ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിലാണ് സമരം.

ചെല്ലാനം മുതൽ പുതിയതോട് വരെ ഏഴ് കിലോമീറ്റർ ദൂരം നിലവിൽ ടെട്രാപോഡ് ഉണ്ട്. ഇവിടെ കടൽക്ഷോഭത്തിന് വലിയ തോതിൽ ആശ്വാസമുണ്ട്. ദീർഘനാളായുള്ള സമരത്തിന്‍റെ ഭാഗമായാണ് ഇവിടെ ടെട്രോപോഡ് വന്നത്. ഇതിന് ശേഷമുള്ള കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളിൽ കൂടി ടെട്രാപോഡ് വേണമെന്നാണ് ആവശ്യം. ഇവിടങ്ങളിൽ ഇത്തവണ കടൽക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും അഞ്ചോളം വീടുകള്‍ തകരുകയും ചെയ്തിരുന്നു.
Previous Post Next Post