കോട്ടയം: ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ മറ്റു ശാഖകളില്ലെന്ന് ചാണ്ടി ഉമ്മൻ. കേരളത്തിൽ രൂപീകൃതമായി രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്ന ഒരു സംഘടനയാണിത്. നിലവിൽ കേരളത്തിന് പുറത്ത് ഒരു സ്ഥലത്തും ഫൗണ്ടേഷൻ ശാഖകൾ ഇല്ല. എന്നാൽ യു.എ.ഇ യിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ എന്ന പേരിൽ ശാഖ രൂപീകരിച്ചതായി അറിയുന്നു.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ അറിവോ സമ്മതമോ കൂടാതെ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത് ശരിയായ നടപടി അല്ല എന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.