പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു പാമ്പാടി ടൗണിൽ ഹരിതകർമ്മ സേനയുടെ താൽക്കാലിക ഗോഡൗണിന് പുറത്ത് കൂട്ടിയിട്ടിരുന്ന മാലിന്യ ചാക്കുകൾ നീക്കം ചെയ്തു



ജോവാൻ മധുമല 
പാമ്പാടി- പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ 20 വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള പാഴ് വസ്തുക്കൾ മിനി സിവിൽ സ്റ്റേഷനും ഫയർ & റെസ്ക്യൂ സ്റ്റേഷനും ഇടയ്ക്കുള്ള പഞ്ചായത്ത് വക സ്ഥലത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലാണ് നിക്ഷേപിച്ചുകൊണ്ടിരുന്നത്. റീസൈക്ലിങ്ങിന് ഇത് എടുത്തു മാറ്റിക്കൊണ്ടിരുന്നവർ വരാതായതോടുകൂടി  പരിസരത്ത് കുന്ന് കൂട്ടി ഇട്ടതോടെ കൊതുകും ഇഴജന്തുക്കളും പെരുകിരുന്നു,
 
( ഹരിത കർമ്മ സേനാംഗങ്ങൾ ) 
പ്രസ്തുത വിഷയം  പാമ്പാടിക്കാരൻ ന്യൂസ് ചിത്ര സഹിതം വാർത്ത നൽകിയിരുന്നു  വാർത്ത ജനശ്രദ്ധ ആകർഷിച്ചതിനെത്തുടർന്നും പ്രസ്തുത വിഷയം നാട്ടിൽ ചർച്ചയായതിനെ തുടർന്നും ഇന്നലെയും ഇന്നുമായി   പുറത്ത് കൂടിയിട്ടിരുന്ന മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്തു 
കൺസോഷ്യം സെക്രട്ടറി സുഷമ വെള്ളൂർ,, പ്രസിഡൻ്റ്  സരസമ്മ തുടങ്ങിയവരുടെ നേതൃത്തത്തിൽ  20 ഓളം ഹരിത കർമ്മസേനാംഗങ്ങൾ ശുചീകരണത്തിൽ പങ്കെടുത്തു 
Previous Post Next Post