മറിയക്കുട്ടിക്കായി കെപിസിസി നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം നടന്നു



ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ
പ്രതിഷേധിച്ച് അടിമാലിയിൽ യാചനാസമരം നടത്തിയ മറിയക്കുട്ടിക്കായി കെപിസിസി നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം നടന്നു. നിർമ്മാണം പൂർത്തീകരിച്ച വീടിൻ്റെ താക്കോൽ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ മറിയക്കുട്ടിക്ക് കൈമാറി. സംസ്ഥാനത്ത് ഇത് ആയിരത്തി പത്തൊമ്പതാമത്തെ വീടാണ് കെപിസിസി നിർധനരായവർക്ക് വേണ്ടി നിർമ്മിച്ച് നൽകുന്നതെന്ന് കെ. സുധാകരൻ പറഞ്ഞു.
ഉണ്ടായിരുന്ന പഴയ വീട് പൊളിച്ച് നീക്കിയാണ് അടിമാലിയിൽ ഇരുന്നൂറേക്കറിൽ പുതിയ വീട് നിർമ്മിച്ച് നൽകിയത്.
12 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണ ജോലികൾ പൂർത്തീകരിച്ചിട്ടുള്ളത്.


Previous Post Next Post