ഉദ്ഘാടനത്തിനു വിളിക്കുന്നവര്‍ എംപി എന്ന നിലയിൽ തന്നേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാ നടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.ഇങ്ങനെ സമ്പാദിക്കുന്നതിൽ ഒരു വിഹിതം ജനങ്ങൾക്ക് നൽകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ താൻ സിനിമാജീവിതം തുടരുമെന്നും രാഷ്ട്രീയത്തിൽ നിന്ന് ചുരണ്ടാൻ നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ചെയ്ത് സമ്പാദിക്കുന്നതിൽ ഒരു വിഹിതം ജനങ്ങൾക്ക് നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.