ട്രാഫിക് പൊലീസിന് നേരെ തെറിയഭിഷേകം..സിഐക്കെതിരെ പരാതി..രണ്ടാളും സ്റ്റേഷനിലെത്താൻ നിർദേശം…


തിരുവനന്തപുരത്ത് വെഞ്ഞാറമൂടിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ തെറിയഭിഷേകവും ശകാരവും നടത്തി സി ഐ.വെഞ്ഞാറമൂട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അശോകനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സിഐ യഹിയ ചീത്ത വിളിച്ചത്. ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരുന്നവഴി വെഞ്ഞാറമൂട് എത്തിയപ്പോൾ ട്രാഫിക് കുരുക്കിൽ പെട്ടതാണ് സി ഐയെ ചൊടിപ്പിച്ചത്.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് നാളെ ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ ഡിവൈഎസ്പി ഇരുവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ട്രാഫിക്കിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ തെറി വിളിച്ചതായി ചൂണ്ടിക്കാട്ടി സി ഐ യഹിയയും വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.


Previous Post Next Post