കൂറ്റൻ കെട്ടിടം തകർന്നു വീണ് അപകടം, സ്ത്രീ മരിച്ചു, മുംബൈയിൽ കനത്ത മഴ



 മുംബൈ : മഴയിൽ കൂറ്റൻ കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ചു . മുംബൈയിലെ ഗ്രാൻ്റ് റോഡ് ഏരിയയിൽ നാല് നിലകളുള്ള കെട്ടിടമാണ് തകർന്നു വീണത് . നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നത് പ്രദേശത്ത് പരിഭ്രാന്തി പടർത്തി. രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമായിട്ടുണ്ട് .   പോലീസും ബിഎംസി അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 


Previous Post Next Post