ഇന്നലെ ചാലക്കുടി,പുഴയിലെ റെയില്‍വെ പാളത്തിൽ ട്രയിൻ തട്ടിയത് മുക്ക് പണ്ടത്തട്ടിപ്പ് പ്രതിക്ക് ! ,,സ്വർണം നൽകാമെന്ന് പറഞ്ഞ് പണംതട്ടിയ സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. പണവുമായി രക്ഷപ്പെടുന്നതിനിടെ നാലംഗ സംഘത്തിലെ ട്രെയിൻ തട്ടി പരിക്കേറ്റയാളാണ് പിടിയിലായത്


ചാലക്കുടിയിൽ സ്വർണം നൽകാമെന്ന് പറഞ്ഞ് പണംതട്ടിയ സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. പണവുമായി രക്ഷപ്പെടുന്നതിനിടെ നാലംഗ സംഘത്തിലെ ട്രെയിൻ തട്ടി പരിക്കേറ്റയാളാണ് പിടിയിലായത്. അസം സ്വദേശി അബ്ദുൾ സലാമാണ് കസ്റ്റഡിയിലായത്. പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്വർണ്ണം നൽകാമെന്നു പറഞ്ഞ് നാദാപുരം സ്വദേശികളിൽ നിന്ന് 4 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം സംഘം ഓടി രക്ഷപെടുകയായിരുന്നു.ചാലക്കുടി പുഴയിലെ റെയില്‍വെ പാളത്തിലൂടെ ഓടുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിക്കുശേഷം നാലുപേരില്‍ ഒരാളെ ട്രെയിൻ തട്ടിയത്. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളാണെന്ന് വ്യക്തമായത്.തട്ടിയെടുത്ത പണം മറ്റുള്ളവർ കൊണ്ടുപോയെന്ന് പിടിയിലായ സലാം മൊഴി നൽകി


Previous Post Next Post