ഐ.എ.എസ് കോച്ചിംഗ് സെൻ്ററിൽ വെള്ളപ്പൊക്കം; വിദ്യാർത്ഥി മുങ്ങി മരിച്ചു





ന്യൂഡൽഹി : കനത്ത മഴയെത്തുടർന്ന് വെള്ളപൊക്കമുണ്ടായ ഐ.എ.എസ് കോച്ചിംഗ് സെൻ്ററിൽ ഒരു വിദ്യാർത്ഥി മുങ്ങിമരിച്ചതായി റിപ്പോർട്ട്.നിരവധി വിദ്യാർത്ഥികൾ സെൻ്ററിൽ കുടുങ്ങിക്കിടക്കുകയാണ്. ഡൽഹിയിലെ രാജേന്ദ്ര നഗറിലെ ഐഎഎസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇന്ന് വൈകിട്ടോടെ സംഭവം നടന്നത്.വിവരമറിഞ്ഞ് ലോക്കൽ ഡൽഹി പോലീസും ജില്ലാ ഭരണകൂടവും എൻഡിആർഎഫ് സംഘവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി തന്നെ വെള്ളത്തിൽ മുങ്ങി. ബേസ്മെന്റിൽ കംപെയ്‌ൻ സ്റ്റഡിക്കായി വിദ്യാർഥികൾ എത്താറുണ്ട്. ഇത്തരത്തിൽ പഠിക്കാനെത്തിയ വിദ്യാർഥികളാണ് ഇതിൽ കുടുങ്ങിയത്. വെള്ളം വറ്റിച്ചുള്ള പരിശോധന നടത്തുകയാണ്. മുങ്ങൽ വിദഗ്ധരും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്
Previous Post Next Post